11:27am 19 April 2026
NEWS
ഒരിപ്രം ശ്രീനാരായണ കൺവൻഷന് തിങ്കളാഴ്ച തുടക്കം
18/04/2026  08:34 PM IST
nila
ഒരിപ്രം  ശ്രീനാരായണ കൺവൻഷന് തിങ്കളാഴ്ച തുടക്കം

മാന്നാർ എസ് എൻ ഡി പി 3333- നമ്പർ ചെന്നിത്തല സഹോദരൻ അയ്യപ്പ സ്മാരക ശാഖ വക ഗുരുക്ഷേത്രത്തിലെ 11- മത്  പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള 2-മത് ശ്രീനാരായണ കൺവൻഷൻ  തികളാഴ്ച ആരംഭിക്കും. കൺവൻഷന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ. എo ഹരിലാൽ നിർവ്വഹിക്കും. രാവിലെ 10.30 ന് ശാഖ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷതവഹിക്കും. യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ കൺവൻഷൻ സന്ദേശം നൽകുo. ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് രാജേന്ദ്രപ്രസാദ് അമൃത ,ആരോഗ്യ വകുപ്പിൽ നിയമനം ലഭിച്ച ഷൈല രാജീവ് എന്നിവരെ ചടങ്ങിൽ ആദരിക്കും. യൂണിയൻ അഡ്. കമ്മറ്റിയംഗം പി ബി സൂരജ്, മേഖല വൈസ് ചെയർമാൻ വിജയൻ വൈജയന്തി, കൺവീർ മോഹനൻ പി, ട്രഷറർ ജയപ്രകാശ് കീച്ചേരിബംഗ്ലാവിൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ ബിനി സതീശൻ,കൺവീനർ ലേഖ വിജയകുമാർ, ട്രഷറർ പ്രവദ രാജപ്പൻ,വൈദികയോഗം യൂണിയൻ വൈസ് ചെയർമാൻ സഹദേവൻ തകിടിയിൽ, വനിതാ സംഘം മേഖല ചെയർപേഴ്സൺ വിജി സന്തോഷ്, വൈസ് ചെയർപേഴ്സൺ സിന്ധു സൈജു, കൺവീനർ ബിന്ദുവിജയൻ,ട്രഷറർ സുമരാജൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ഷീല രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് വത്സല പശുപാലൻ, സെക്രട്ടറി ശ്രീകല പ്രസന്നൻ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് വിനോദ് എസ് സ്വാഗതവും സെക്രട്ടറി വിശ്വനാഥൻ കെ കൃതജ്ഞതയും പറയും. ശ്രീനാരായണ കൺവെൻഷനിൽ രാവിലെ 11 ന് ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ ഗരുഡപ്രകാശ് കൈനകരിയും വൈകിട്ട് 6.30 ന് ഗുരുവും ദൈവദശകവും എന്ന വിഷയത്തിൽ വൈക്കം മുരളിയും പ്രഭാഷണം നടത്തും. ശ്രീനാരായണ കൺവെൻഷനിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വൈദികയോഗം യൂണിയൻ കൺവീനർ ജയദേവൻ ശാന്തിയും വൈകിട്ട് 6 30ന് നിമിഷ ജിബിലാഷ് കോട്ടയവും പ്രഭാഷണം നടത്തും. കോട്ടയം ശ്രീനാരായണ സേവാനികേതന്റെ ശ്രീനാരായണ ഭജനാമൃതവും നടക്കും. നാളെ രാവിലെ 8 മണിക്ക് ശാഖാ പ്രസിഡന്റ് വിനോദ് ശിവശൈലം പതാക ഉയർത്തും. പ്രതിഷ്ഠാ വാർഷിക പൂജകൾ സുജിത്ത് തന്ത്രികളുടെ  മുഖ്യ കാർമികത്വത്തിൽ നടക്കും. പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച അഷ്ടദ്രവ്യ ഗണപതി ഹോമം, മഹാഗുരു പൂജ, കലശാഭിഷേകം, ഗുരു പുഷ്പാഞ്ജലി, അന്നദാനം എന്നിവ നടക്കുമെന്ന് ശാഖ പ്രസിഡന്റ് വിനോദ് എസ്, വൈസ് പ്രസിഡന്റ് പശുപാലൻ എ,സെക്രട്ടറി വിശ്വനാഥൻ കെ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img